Latest NewsCricketNewsSports

ലോർഡ്സ് ബാൽക്കണിയിൽ നൃത്തം ചെയ്തു കോഹ്‌ലി: വാലറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ

ലോർഡ്സ്: ലോർഡ്സ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നൃത്തം ചെയ്യുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോർഡ്സിലെ ബാൽക്കണിയിൽ സഹതാരങ്ങളുടെ നടുവിലാണ് കോഹ്ലി നൃത്തമാടിയത്. 2002ൽ ഇംഗ്ലണ്ടിനെതിരായ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനൽ വിജയത്തിന് ശേഷം ലോഡ്സിലെ ബാൽക്കണിയിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ജഴ്സി ഊരു ചുഴറ്റി നടത്തിയ ആഘോഷമാണ് കോഹ്ലിയുടെ നൃത്തത്തിനെ ആരാധകർ താരതമ്യപ്പെടുത്തുന്നത്.

തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് താളത്തിൽ കാലുകൾ ചലിപ്പിച്ചു തുടങ്ങിയ കോഹ്ലി പിന്നീട് എഴുന്നേറ്റ് നിന്ന് കൈകൾ മുകളിലേക്ക് ഉയർത്തി നാഗനൃത്തം നടത്തി. ചുറ്റും ഇരിക്കുന്ന സഹതാരങ്ങൾ കോഹ്ലിയുടെ ഡാൻസ് ആസ്വദിക്കുന്നുമുണ്ട്. കോഹ്ലിയുടെ നൃത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആവുകയും ചെയ്തു.

Read Also:- ഒരു നിശ്ചല ചിത്രം കാര്യങ്ങൾ മോശമായ കാഴ്ചയായി മാറ്റും: പന്ത് ചുരണ്ടൽ വിവാദത്തിന് പ്രതികരണവുമായി മൈക്കൽ വോൺ

കോഹ്ലിയുടെ നൃത്തം ആരാധകരെ സന്തോഷിപ്പിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ സ്ഥിതി അത്ര പന്തിയല്ല. അവസാനദിനം 200നു മുകളിൽ ഒരു ലീഡ് മാത്രമേ ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് എന്തെങ്കിലും ഒരു സാധ്യത നൽകുകയുള്ളു. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാഭ് പന്തിലും വാലറ്റത്തിന്റെ ചെറുത്തുനിൽപ്പുമാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button