
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൽ സി പി എമ്മിനെതിരെ വന്ന വിമർശനങ്ങളെ നിരാകരിച്ചുകൊണ്ട് എൻ എൻ കൃഷ്ണദാസ് രംഗത്ത്. നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സി പി എമ്മിനെതിരെ ഉയര്‍ന്നിരുന്നത്. ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് എന്‍എന്‍ കൃഷ്ണദാസ്. ഒരു വര്‍ഷം നീണ്ടു നല്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് സിപിഎം നേതൃത്വം നല്‍കുന്നത്.
Also Read:ഇംഗ്ലണ്ട് പര്യടനം: പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിനൊപ്പം ചേർന്നു
ഒന്നര നൂറ്റാണ്ടിലധികം കാലം തലമുറകളിലൂടെ ഉജ്വലമായി തുടര്‍ന്ന ഇതിഹാസ തുല്യമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാനും, പുതു തലമുറക്ക് അതിന്റെ ഊഷ്മളത പകര്‍ന്നു നല്‍കാനുമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണങ്ങള്‍ക്കാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള അന്നത്തെ ഇന്ത്യന്‍ ജനതയുടെ ഐതിഹാസിക പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും, അതിന്റെ നേതാക്കളുടെയും സമാനതകളില്ലാത്തതും, അടിമുടി സാഹസികത നിറഞ്ഞതുമായ പോരാട്ടങ്ങളുടെ ചോരതുടിക്കുന്ന അധ്യായങ്ങള്‍ പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കലും ഈ സംരംഭത്തിന്റെ ലക്ഷ്യമാണെന്നും കൃഷ്ണദാസ് പറയുന്നു.
ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ആഗസ്റ്റ് -15നു തുടക്കം കുറിക്കാനുള്ള CPI-M കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ആഹ്വാനം വന്നത് മുതല്‍ ചിലര്‍ക്ക് അസ്വസ്ഥതയുടെ ‘കുരു പൊട്ടാന്‍’ തുടങ്ങിയിരിക്കുന്നു. ഒന്നര നൂറ്റാണ്ടിലധികം കാലം തലമുറകളിലൂടെ ഉജ്വലമായി തുടര്‍ന്ന ഇതിഹാസ തുല്യമായ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കാനും, പുതു തലമുറക്ക് അതിന്റെ ഊഷ്മളത പകര്‍ന്നു നല്‍കാനുമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രചരണങ്ങള്‍ക്കാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ തുടക്കം കുറിക്കുന്നതെന്ന് കൃഷ്ണദാസ് അഭിപ്രായപ്പെടുന്നു.
Post Your Comments