ലോർഡ്സ്: ക്വാറന്റീന് ശേഷം ബാറ്റ്സ്മാൻമാരായ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയാണ് ഇരുവരും ലോർഡ്സിൽ ടീമിനൊപ്പം ചേർന്നത്. ലോർഡ്സ് ഗാലറിയിൽ പൃഥ്വിയും സൂര്യകുമാറും രണ്ടാം ടെസ്റ്റ് വീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കിടെയാണ് പൃഥ്വി ഷായെയും സൂര്യകുമാർ യാദവിനെയും ഇംഗ്ലണ്ടിലേക്ക് ബിസിസിഐ അയച്ചത്. എന്നാൽ ഇംഗ്ലണ്ടിലെത്തിയ ശേഷം നിർബന്ധിത ക്വാറന്റീൻ താരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു.
പരിക്കേറ്റ ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർക്ക് പകരമാണ് ബിസിസിഐ ഇരുവരുടെയും പേരുകൾ നിർദ്ദേശിക്കുകയും, ഇംഗ്ലണ്ടിലേക്ക് അയച്ചതും. ബാക്ക്അപ്പ് ഓപ്പണർ എന്ന നിലയിലാണ് പൃഥ്വി ഷായെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. അതേസമയം, ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും മോശം ഫോമിൽ തുടരുന്ന സാഹചര്യത്തിലാണ് സൂര്യകുമാറിനെ ടീമിലേക്ക് പരിഗണിച്ചത്.
Post Your Comments