PathanamthittaNattuvarthaLatest NewsKeralaNews

‘ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദി’: രൂക്ഷവിമർശനവുമായി പിണറായി വിജയന്‍

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണ് ആരിഫ് മുഹമ്മദ്‌ ഖാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സ്ഥാനത്ത് ഇരുന്ന് നാടിനെ അപമാനിക്കുകയാണെന്നും കണ്ണൂരിനെ കുറിച്ച് ആരിഫ് മുഹമ്മദ്‌ ഖാന് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ സമാധാനം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഗവർണർ നിലതെറ്റിയ മനുഷ്യനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രകോപനം ഗവർണറുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹത്തെ കയറൂരി വിടുന്നവർ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഗവർണർ നടത്തിയ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു മക്കളുടെ മാതാവായ 36കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു: പ്രതി പിടിയിൽ

‘കണ്ണൂരിൽ സ്വാതന്ത്ര്യ സമരത്തിൽ മരിച്ച് വീണവരുടെ രക്തത്തെയാണോ ഗവർണർ ബ്ലഡി എന്ന് വിളിച്ചത്. പാവങ്ങളുടെ പടത്തലവൻ എകെജി ജനിച്ച നാട് എന്നത് കൊണ്ടാണോ ബ്ലഡി കണ്ണൂർ എന്ന് വിളിച്ചത്. ഗവർണർക്ക് യോജിക്കാൻ കഴിയാത്തവരെല്ലാം അദ്ധേഹത്തിന് റാസ്കൽസാണ്, വിവരദോഷത്തിന് അതിര് വേണം. കേരളത്തിലെ യുഡിഫിനും ഗവർണർ ഗുഡ് ബുക്കിലാണ്, അതു കൊണ്ടാണ് യുഡിഫ് ഇതിനെതിരെ പ്രതികരിക്കാത്തത്,’ മുഖ്യമന്ത്രി പറഞ്ഞു

‘പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവർണർ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാൻ ഇറങ്ങിയപ്പോൾ അവർ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ അടുത്ത് വന്നാൽ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നത്. ഇപ്പോൾ ഇത്രയെ പറയുന്നുള്ളു. കൂടുതൽ പറയുന്നില്ല. ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു. ഒതുക്കത്തിൽ നിർത്തുന്നത് ആണ് നല്ലത്. അത് കയർ ഊരി വിടുന്നവർ ശ്രദ്ധിച്ചാൽ നല്ലതാണ്,’ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button