ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ നടന്നെന്ന ആരോപണവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. ഇംഗ്ലണ്ട് താരം പന്തിൽ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ ഈ പ്രവർത്തിയെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.
‘ഇതെന്താണ് നടക്കുന്നത്. ഇത് പന്ത് ചുരുണ്ടലാണോ അതോ ഇംഗ്ലണ്ട് കോവിഡ് പ്രതിരോധ നടപടികൾ എടുക്കുകയാണോ’ ചിരിക്കുന്ന ഇമോജി യോടു കൂടി സേവാഗ് കുറിച്ചു. പ്രചരിക്കുന്ന ചിത്രങ്ങളിൽ ഇംഗ്ലണ്ട് താരങ്ങളിൽ ഒരാൾ സ്‌പൈക്കുള്ള ഷൂസ് ഇട്ട് പന്തിൽ ചവിട്ടുന്നതാണുള്ളത്. പ്രചരിക്കുന്ന ചിത്രങ്ങളിലെ കുറ്റാരോപിതനായ താരം ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Read Also:- മുടന്തൻന്യായങ്ങൾ നിരത്തി കളി നിർത്താൻ നാണമില്ലേ: പന്തുമായി കയർത്ത് റൂട്ട്
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര, മുതിർന്ന മാധ്യമപ്രവർത്തകനും പത്മ പുരസ്കാരം നേടിയിട്ടുള്ള ശേഖർ ഗുപ്ത യും പന്തിൽ കൃത്രിമത്വം നടത്തിയിട്ടുണ്ടെന്ന് സംശയം ഉന്നയിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരം കളിക്കുന്ന ഒരു താരവും അശ്രദ്ധമായി പന്തിനു മുകളിൽ ചവിട്ടുന്നതും അതൊരിക്കലും ഒരു ആക്സിഡന്റ് അല്ലെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. പന്തിന്റെ രൂപത്തിൽ മനപ്പൂർവ്വം മാറ്റം വരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
Post Your Comments