ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാംദിനം കളിക്കളത്തിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടി ഇന്ത്യൻ-ഇംഗ്ലണ്ട് താരങ്ങൾ. വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും വാക്കുകൾകൊണ്ട് കൊമ്പുകോർത്തത് പിന്നാലെ റിഷാഭ് പന്തുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കയർക്കുന്നത് മൈതാനത്ത് കാണാനായി.
വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിർത്താൻ പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ പ്രകോപിപ്പിച്ചത്. ‘വെളിച്ചക്കുറവല്ലേ, കളിനിർത്തി കയറിപ്പോരു’ എന്ന് ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് കോഹ്‌ലി ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയർമാരെ സമീപിച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിർത്താൻ തീരുമാനമായി.
ഇതിനെയാണ് റൂട്ട് ചോദ്യം ചെയ്തത്. മുടന്തൻന്യായങ്ങൾ നിരത്തി കളി നിർത്താൻ നാണമില്ലേ എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ വാക്കുകൾ. പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി. അവസാന സെഷനിൽ ന്യൂ ബോൾ എടുക്കാൻ ഒരുങ്ങിയിരുന്ന ഇംഗ്ലണ്ടിന് അവസരം നൽകാതിരിക്കാനായിരുന്നു ബാൽക്കണിയിൽ നിന്നുള്ള കോഹ്ലിയുടെ ഇടപെടൽ.
Read Also:- ഇന്ന് അത്തം അഞ്ച്: ഓണത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ
ഐസിസി നിയമമനുസരിച്ച് ഒരു കളിക്കാരന് മോശം വെളിച്ചം ചൂണ്ടിക്കാട്ടി കളി നിർത്താൻ ആവശ്യപ്പെടാൻ കഴിയില്ല. ഇത് അമ്പയർമാരുടെ വിവേചനാധികാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
Post Your Comments