Latest NewsIndiaNews

തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം ഇനിയുണ്ടാകില്ല: പരിഹാരം കണ്ടെത്തി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: തീവണ്ടികള്‍ പാളം മാറുന്ന ശബ്ദം എല്ലാവര്‍ക്കും സുപരിചിതമാണ്. യാത്രയ്ക്കിടയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ലെങ്കിലും ഈ ശബ്ദം പൂര്‍ണമായി ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചു.

Also Read: ‘ജനങ്ങള്‍ ഭയപ്പെടരുത്, ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്’: ക്രൂരതകൾ തുടരുമ്പോഴും താലിബാന്റെ വാക്കുകൾ ഇങ്ങനെ..

പാളം മാറുമ്പോഴുണ്ടാകുന്ന ശബ്ദം ഒഴിവാക്കാനുള്ള ഉപകരണം റെയില്‍വേ എത്തിച്ചുകഴിഞ്ഞു. കാന്റഡ് എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുക. പ്രയാഗ് രാജിലെ സാന്‍സി റെയില്‍വെ സ്‌റ്റേഷനില്‍ നടത്തിയ കാന്റഡിന്റെ പരീക്ഷണം വിജയകരമായിരുന്നു. നിലവില്‍ ഈ ഉപകരണമാണ് മെട്രോ സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്.

നേരത്തെ, പാളങ്ങള്‍ മാറുമ്പോള്‍ തീവണ്ടികളുടെ വേഗം 15 കിലോ മീറ്ററായിരുന്നു. തിക്ക് വെബ് സ്വിച്ച് എന്ന ഉപകരണത്തിന്റെ സഹായത്തോടെ പാളം മാറുമ്പോള്‍ വേഗത 30 കിലോ മീറ്ററായി ഉയര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, ശബ്ദം ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാന്റഡ് ഉപയോഗിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം കൊണ്ടുവരാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button