![](/wp-content/uploads/2021/08/dd-179.jpg)
കാബൂൾ: അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും താലിബാൻ ഏറ്റെടുത്തെന്ന വാർത്തയ്ക്കു പിന്നാലെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പൂർണ്ണമായും താലിബാനിന്റെ അധീനതയിലാണെന്ന വിവരമാണ് നിലവിൽ പുറത്ത് വരുന്നത്. അതേസമയം താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ സഹായത്തോടെയാണ് അഷ്‌റഫ് ഗനി കാബുള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ അറിയിക്കുന്നത്. താലിബാൻ കാബൂളിലേക്ക് പ്രവേശിച്ചതോടെ അഫ്ദഗാൻ സർക്കാർ കീഴടങ്ങുകയായിരുന്നു.
‘ജനങ്ങള്‍ ഭയപ്പെടരുത്. ക്രമസമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അധികാരം ലഭിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ബലപ്രയോഗത്തിന് ഇല്ല. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കും’- താലിബാന്‍ വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കാബൂളിൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനായി സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്ന് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ അറിയിച്ചിരുന്നു. താലിബാൻ നേതാക്കളുമായി നടത്തിയ ചർച്ച പ്രകാരം മുൻ ആഭ്യന്തരമന്ത്രിയായിരുന്ന അഹമ്മദ് ജലാലി സർക്കാരിനെ നയിക്കുമെന്നാണ് സൂചന. താലിബാന് സ്വീകാര്യനായ ജലാലിയുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
Post Your Comments