ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ദുബായ്. ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബയ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. റസ്‌റ്റോറന്റുകളിലും കഫെകളിലും ഒരേസമയം 80 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.
ഇവിടങ്ങളിൽ രണ്ടു മേശകള്‍ തമ്മിലുള്ള അകലം രണ്ട് മീറ്ററായിരുന്നത് ഒന്നര മീറ്ററാക്കി കുറച്ചു. ഭക്ഷണശാലകളിൽ കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ ആളുകളെ പ്രവേശിപ്പിക്കാമെങ്കിലും അധികൃതര്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 5,000 പേര്‍ക്കും അടച്ച സ്ഥലങ്ങളിലെ പരിപാടികളില്‍ 2,500 പേര്‍ക്കും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.
ഇന്ധന-എക്‌സൈസ് നികുതി കുറക്കില്ല: കേന്ദ്ര ധനമന്ത്രി
സിനിമാ തിയറ്ററുകൾ, റിക്രിയേഷന്‍ കേന്ദ്രങ്ങള്‍, മ്യൂസിയം, എക്സിബിഷൻ ഹാളുകൾ എന്നിവയടക്കമുള്ള വിനോദ കേന്ദ്രങ്ങളിൽ 80ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ബിസിനസുമായി ബന്ധപ്പെട്ട പരിപാടികളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3 വരെ വിനോദ പരിപാടികള്‍ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments