കാബൂള്‍: താലിബാനെ പരോക്ഷമായി പിന്തുണച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ റഷ്യയും ചൈനയും രംഗത്ത്. ഇസ്ലാമിക തീവ്രവാദികള്‍ അഫ്ഗാന്‍ പ്രസിഡണ്ടിന്റെ കൊട്ടാരം പിടിച്ചെടുത്ത് അധികാരം ഉറപ്പിച്ചതോടെയാണ് ഭീകര ഭരണകൂടത്തിന് പരോക്ഷ പിന്തുണയുമായി വിവിധ രാജ്യങ്ങൾ മുന്നിട്ടിറങ്ങുന്നത്.
Also Read:ഐപിഎൽ രണ്ടാം പാദത്തിൽ ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കും
പ്രത്യക്ഷത്തിൽ റഷ്യയും, ചൈനയും, തുര്‍ക്കിയും, അമേരിക്കയും ഉള്‍പ്പടുന്ന പാശ്ചാത്യ ശക്തികള്‍ ആരും തന്നെ പുതിയ ഭരണകൂടത്തെ പിന്തുണയ്ക്കാൻ തയ്യാറല്ല. പക്ഷെ തങ്ങളുടെ എംബസികള്‍ ഒഴിപ്പിക്കാതെ ഈ മൂന്ന് രാജ്യങ്ങളും താലിബാന്‍ ഭരണത്തിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുകയാണ്.
അതേസമയം, ബെയ്ജിംഗും ഇസ്ലാമാബാദും ഈ പൊതുവികാരത്തിനെതിരെ നീങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഇസ്ലാമിക ഭരണകൂടത്തെ അംഗീകരിക്കേണ്ടുന്ന ഒരു സാഹചര്യമെത്തിയാല്‍ അതിനെ കുറിച്ച് അണികളില്‍ പ്രചാരണം നടത്താന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ച താലിബാന്‍ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
Post Your Comments