സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് അനുമതി. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്പര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്‌ട്രേലിയൻ ബോർഡ് തങ്ങളുടെ താരങ്ങളെ വിട്ടു നൽകാമെന്ന് അറിയിച്ചത്. കൂടാതെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കുന്നതെന്നും ബോർഡ് സൂചിപ്പിച്ചു.
ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മർക്കസ് സ്റ്റോയ്‌നിസ് തുടങ്ങിയ താരങ്ങൾക്ക് രാജ്യത്തെ ആഭ്യന്തര ടി20 മത്സരങ്ങളുടെ ഓപ്പണിങ്ങ് റൗണ്ടുകൾ നഷ്ടപ്പെട്ടിരുന്നു. ഇതോടെ ടി20 ലോകകപ്പിന് വേദിയായ യുഎഇയിൽ ഐപിഎല്ലിനെത്തുന്നത് താരങ്ങൾക്ക് മികച്ച തയ്യാറെടുപ്പിനുള്ള അവസരമാകുമെന്ന് ബോർഡ് വ്യക്തമാക്കി.
അതേസമയം, ഓസീസ് താരങ്ങൾ ഐപിഎല്ലിനായി തയ്യാറാവണമെന്ന് മുൻ ഓസീസ് നായകനും ഡൽഹി ക്യാപിറ്റൽസ് പരിശീലകനുമായ റിക്കി പോണ്ടിങ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് യുഎഇയിൽ ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങൾ നടക്കുക.
Post Your Comments