Latest NewsFootballNewsSports

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ സിറ്റിക്ക് തോൽവി

മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തായിരുന്നു ബാഴ്‌സ പുതിയ സീസണിനെ വരവേറ്റത്. മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, ജെറാഡ് പിക്വെ, സെർജി റോബെർട്ടോ എന്നിവരാണ് ബാഴ്‌സക്കായി സ്കോർ ചെയ്തത്.

മത്സരത്തിന്റെ ആദ്യ പകുതിയിലെ 19-ാം മിനിറ്റിൽ ജെറാഡ് പിക്വെ സീസണിലെ തങ്ങളുടെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു ബ്രാത്ത്വെയ്റ്റ് ബാഴ്‌സയുടെ രണ്ടാം ഗോൾ നേടിയത്. 59-ാം മിനിറ്റിൽ താരം തന്നെ മൂന്നാം ഗോളും നേടി ലീഡ് ഉയർത്തി.

എന്നാൽ മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിൽ സോസിഡാഡ് ബാഴ്‌സയെ വിറപ്പിച്ചു. 82-ാം മിനിറ്റിൽ ജൂലാൻ ലോബെറ്റെ ആദ്യ ഗോൾ മടക്കി. മൂന്ന് മിനിറ്റുകൾക്കുള്ളിൽ മിക്കേൽ ഒയാസബാൾ ബാഴ്‌സയുടെ പ്രതിരോധ നിര തകർത്ത് രണ്ടാം ഗോൾ നേടി. അധിക സമയത്ത് സെർജി റോബെർട്ടോ നേടിയ ഗോളാണ് ബാഴ്‌സയുടെ ജയം ഉറപ്പിച്ചത്.

Read Also:- ‘ചീത്ത വിളിക്കാൻ ഇത് നിന്റെ വീട്ടുമുറ്റമല്ല’: കളിക്കളത്തിൽ വാക്ക്പോരുമായി കോഹ്‌ലിയും ആൻഡേഴ്സണും

അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനമാണ് സിറ്റിയെ പരാജയപ്പെടുത്തിയത്. 55-ാം മിനിറ്റിൽ സൺ ഹ്യുങ് മിന്നാണ് വിജയ ഗോൾ നേടിയത്. മത്സരത്തിലുടനീളം സിറ്റിക്കായിരുന്നു മേൽകൈ.

shortlink

Related Articles

Post Your Comments

Related Articles


Back to top button