
ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ പന്ത് ചുരണ്ടൽ നടന്നെന്ന ആരോപണത്തിന് പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. അത്തരമൊരു സംഭവം താൻ കണ്ടിലെന്നും ഒരു നിശ്ചല ചിത്രത്തിന് ഏറെ തെറ്റിദ്ധരിപ്പിക്കാനാവുമെന്നും വോൺ പറഞ്ഞു.
‘ഞാൻ ഇത് കണ്ടില്ല. ആരെങ്കിലും പന്തിൽ ചവിട്ടിയത് ഞാൻ ശ്രദ്ധിച്ചില്ല. ചില സമയങ്ങളിൽ, ഒരു നിശ്ചല ചിത്രം കാര്യങ്ങൾ മോശമായ കാഴ്ചയായി മാറ്റും. ഇംഗ്ലണ്ട് അത് ചെയ്യാൻ ശ്രമിച്ചാൽ തന്നെ അത് പ്രവർത്തിച്ചിട്ടില്ല. മാത്രമല്ല പിന്നെ ആ ബോൾ ഒരിഞ്ച് എറിയാൻ സാധിക്കില്ല. കാരണം അവർ അതിൽ അത്ര മിടുക്കന്മാരല്ല’.
‘ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ സംഭവത്തിൽ ഇന്ത്യയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് ഇത്ര താല്പര്യം. എന്താണ് ആ നിമിഷം നടന്നത് എന്നത് സംബന്ധിച്ച് യഥാർത്ഥ ചിത്രം നൽകാൻ ഒരിക്കലും ഒരു ഫോട്ടോയ്ക്ക് സാധിക്കില്ലെന്ന് മൈക്കിൽ വേൺ പറഞ്ഞു.
Post Your Comments