Latest NewsKeralaNattuvarthaNews

എങ്ങനെ ദേശീയ പതാക ഉയര്‍ത്തണമെന്ന് അറിയാത്തവർ ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു: വിമർശനവുമായി വി ശിവൻകുട്ടി

ബിജെപിക്കാര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയത

തിരുവനന്തപുരം: സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ക. സുരേന്ദ്രന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന് അറിയാത്തവരാണ് ദേശീയതയെ കുറിച്ച്‌ സംസാരിക്കുന്നതെന്നും ഒരു ബിജെപി നേതാവ് ദേശീയ പതാക തല തിരിച്ചാണ് കെട്ടിയതെന്നും ശിവൻകുട്ടി പരിഹസിച്ചു. ബിജെപിക്കാര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയതയെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയതാണ് അവരുടെ പാരമ്പര്യമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പ്രവര്‍ത്തകനെ കൊന്നതാണ് സിപിഎമ്മിന്റെ ചരിത്രമെന്നും സിപിഎമ്മിന് ആശയപാപ്പരത്തമാണെന്നും നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതത്തിനു പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചതായി സിപിഎമ്മിനു ബോധ്യം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിന് വൈകി വിവേകം ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും സിപിഎം ഇനി ശാഖ തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button