Latest NewsKeralaNattuvarthaNews

സദാചാര ഗുണ്ട ആക്രമണം: അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​​ ചെയ്തു

മലപ്പുറം: സദാചാര ഗുണ്ട ആക്രമണത്തെത്തുടര്‍ന്ന് അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് ​ ആത്മഹത്യ ചെയ്​ത സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിൽ. പുത്തനങ്ങാടി കോരംകുളങ്ങര നിസാമുദ്ദീന്‍ (39), കോരംകുളങ്ങര മുജീബ് റഹ്മാന്‍ (44) എന്നിവരെയാണ് വേങ്ങര പൊലീസ്‌ ആത്മഹത്യ പ്രേരണക്കുട്ടം ചുമത്തി​ അറസ്​റ്റ്​ ചെയ്​തത്​. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​​ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികൾ ടിയിലാകാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. വേങ്ങര എസ്എച്ച്‌ഒ പി മുഹമ്മദ് ഹനീഫ, എസ്ഐ ഉണ്ണിക്കൃഷ്ണന്‍, എഎസ്ഐമാരായ സത്യപ്രസാദ്, അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

ഒരൊറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ യാത്ര: കുറഞ്ഞ വിലയിൽ ഒല ഇലക്‌ട്രിക് സ്കൂട്ടര്‍ വിപണിയിലിറക്കി

വലിയോറ ആശാരിപ്പടി സ്വദേശിയായ സുരേഷ് ചാലിയത്തിനെ (52) ശനിയാഴ്​ചയാണ്​ വീടിനുള്ളില്‍ ആത്മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തിയത്. ഒരു വിദ്യാര്‍ഥിയുടെ മാതാവുമായി വാട്സ്​ആപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ച്‌ നേരത്തേ ഒരു സംഘമാളുകള്‍ ഇദ്ദേഹത്തെ വീടുകയറി ആക്രമിച്ചിരുന്നു. അക്രമിസംഘം സുരേഷിനെ മര്‍ദിച്ച ശേഷം അസഭ്യവര്‍ഷവും നടത്തി. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് അദ്ധ്യാപകൻ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button