ആലപ്പുഴ : ബെവ്കോയിൽ നിന്നും മദ്യം ലഭിക്കണമെങ്കിൽ ഉപഭോക്താവ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന സർക്കാർ നിർദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സർക്കാർ നിർദേശം അനുസരിക്കാൻ പലരും തയ്യാറാകുന്നില്ല. ജീവനക്കാർ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ പ്രകോപനപരമായാണ് ആളുകൾ പ്രതികരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പല സ്ഥലങ്ങളിലും ജനങ്ങള്‍ പോലീസിനോട് സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നത്.
മദ്യം വാങ്ങാനെത്തിയ ആളോട് സർക്കാർ നിർദേശ പ്രകാരം വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ജീവനക്കാരന് നേരെ മധ്യവയസ്‌കൻ തുണി പൊക്കി കാണിച്ചതായി പരാതി. ആലപ്പുഴ ബെവ്കോ മദ്യവില്പനശാലയിലാണ് സംഭവം. മദ്യം വാങ്ങുവാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് ജീവനക്കാരന് നേരെ മധ്യവയസ്‌കൻ തുണി പൊക്കി കാണിച്ചത്. മധ്യവയസ്കന്റെ ഈ പ്രകോപനപരമായ നീക്കം അക്ഷരാർത്ഥത്തിൽ സർക്കാരിന് നേരെയാണെന്നും ആരോപണങ്ങൾ ഉയരുന്നു.
അതേസമയം സർക്കാർ നിബന്ധന പ്രകാരം ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉള്ളവർ, രണ്ട് ഡോസ് വാക്സിൻ എടുത്തവർ, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ,72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിവർക്ക് മാത്രമാണ് മദ്യശാലകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതൊന്നും കൈവശമില്ലാത്തവർക്ക് മദ്യം നൽകരുതെന്നാണ് സർക്കാർ നിർദേശം.
Post Your Comments