KeralaNattuvarthaLatest NewsIndiaNewsInternational

ആശങ്കകൾക്ക് വിരാമം: താലിബാൻ ഭീകരർക്കിടയിൽ നിന്നും 123 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബൂളില്‍ നിന്ന് തിരിച്ചു

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്

കാബൂള്‍: താലിബാൻ ഭീകരർ പിടിച്ചടക്കിയ കാബൂളിൽ നിന്നും മണിക്കൂറുകള്‍ നീണ്ട ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള 123 യാത്രക്കാരുമായാണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനാണ് ഇന്ത്യ വിമാനം അയച്ചത്.

കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ ഒരു മാസം മുമ്പ് തന്നെഅടച്ചപ്പോഴും അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാർ തീരുമാനിച്ചിരുന്നത്. ഇപ്പോൾ കാബൂളും താലിബാൻ ഭീകരരുടെ പിടിയിലായതോടെയാണ് കാബൂളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും പ്രത്യേക വിമാനങ്ങളില്‍ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം: ശോഭാ സുരേന്ദ്രന്‍

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് കാബൂളില്‍ ഇറങ്ങാന്‍ ആദ്യം അനുമതി ലഭിച്ചില്ല. കാബൂൾ പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ ഉണ്ടായ അനിശ്ചിതത്വത്തില്‍ കാബൂള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് എയര്‍ ഇന്ത്യ വിമാനത്തിന് വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫ് ചെയ്ത് താലിബാൻ ഭീകരരുടെ നിരീക്ഷണത്തില്‍ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കകൾക്കൊടുവിൽ സുരക്ഷിതമായി വിമാനം ഇറങ്ങുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button