മുംബൈ: മുംബൈ സർവകലാശാലയ്ക്ക് നേരെ ബോംബ് ഭീഷണി. പരീക്ഷാ ഫലം വൈകുന്നതിനാലാണ് മുംബൈ സർവ്വകലാശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.ബിഎ, ബിഎസ്സി,ബികോം എന്നിവയുടെ പരീക്ഷാഫലം പുറത്തുവിടാൻ ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണിയെന്ന് മുംബൈ സർവകലാശാല അധികൃതർ അറിയിച്ചു.
ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ ബാന്ദ്ര കുർല കോംപ്ലക്സ് പോലീസ് സ്റ്റേഷനിൽ സർവകലാശാല അധികൃതർ പരാതി നൽകി. ഐപി ആഡ്രസ് കണ്ടെത്തി ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്താനുളള ശ്രമം പോലീസ് ആരംഭിച്ചു.
ബികോമിന്റെയും ബിഎസിയുടെയും അവസാന വർഷ സെമസ്റ്റർ ഫലങ്ങൾ മുംബൈ സർവകലാശാല ജൂലൈയിൽ പുറത്തിറക്കിയിരുന്നു. എന്നാൽ കൊറോണ വ്യാപനം കാരണം ഒന്നാം വർഷ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകി. ഇതാണ് ഭീഷണിയ്ക്ക് കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Post Your Comments