
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ബ്രെന്റ്ഫോർഡാണ് യുണൈറ്റഡിന്റെ എതിരാളികള്‍. രാത്രി 12.30ന് യുണൈറ്റഡിന്റെ തട്ടകത്തിലാണ് മത്സരം. സീസണില്‍ യൂറോപ്പ ലീഗ് യോഗ്യതയെങ്കിലും ഉറപ്പിക്കാന്‍ യുണൈറ്റഡിന് ജയം കൂടിയേതീരൂ. അതേസമയം, എവര്‍ട്ടണ്‍ ചെൽസിയെ അട്ടിമറിച്ചു.
എതിരില്ലാത്ത ഒരു ഗോളിനാണ് എവര്‍ട്ടണ്‍ ചെൽസിയെ പരാജയപ്പെടുത്തിയത്. 46-ാം മിനിറ്റില്‍ റിച്ചാര്‍ളിസനാണ് എവര്‍ട്ടന്റെ വിജയഗോള്‍ നേടിയത്. 34 കളിയില്‍ 66 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്താണ്. ഫ്രാങ്ക് ലാംപാര്‍ഡ് പരിശീലിപ്പിക്കുന്ന എവര്‍ട്ടന്‍ പതിനെട്ടാം സ്ഥാനത്ത് തന്നെയാണിപ്പോള്‍. ഇപ്പോഴും തരംതാഴ്ത്തല്‍ മേഖലയിലുള്ള എവര്‍ട്ടണ് 33 മത്സരങ്ങില്‍ 32 പോയിന്റാണുള്ളത്.
Read Also:- മുടിയ്ക്ക് കരുത്തും ആരോഗ്യവും നൽകാൻ!
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സനല്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. റോബ് ഹോള്‍ഡിംഗ്, ഗബ്രിയേല്‍ എന്നിവരാണ് ആഴ്‌സനലിന്റെ ഗോള്‍ നേടിയത്. 34 മത്സരങ്ങളില്‍ 63 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ആഴ്‌സനല്‍. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തകര്‍ത്തു.
Post Your Comments