മുംബൈ : ബോളിവുഡില്‍ നഗ്നതയുടെ പേരില്‍ ഏറെ പ്രശസ്തയാണ് രാധിക ആപ്‌തെ. ഇപ്പോള്‍ താരത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ബോയ്ക്കോട്ട് കാമ്പെയിന്‍ തരംഗമാണ്. രാധിക ആപ്‌തെയുടെ 2015 ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ രംഗങ്ങളുടെ പേരിലാണ് ട്വിറ്ററില്‍ ക്യാംപെയിന്‍ നടക്കുന്നത്. ചിത്രത്തിലെ ചൂടന്‍ പ്രണയരംഗങ്ങളും താരത്തിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങളുമാണ് വിദ്വേഷ പ്രചരണത്തിന് ഇടയാക്കിയത്.
സിനിമയിലെ താരത്തിന്റെ ചിത്രം രാജ്യത്തിന്റെ സംസ്‌കാരത്തിന് എതിരാണെന്നും സംസ്‌കാരം സംരക്ഷിക്കുന്നതിന് രാധിക ആപ്തയെ നിരോധിക്കണമെന്നുമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. . ബോളിവുഡ് സിനിമ പൊതുവെ രാജ്യത്തിന് അപമാനമാണ്. ഇന്ത്യയുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണ് ബോളിവുഡ് സിനിമകളെന്നുമാണ് വിദ്വേഷ പ്രചാരകരുടെ വാദം. സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാധിക അപ്തേ നഗ്‌നത ഉപയോഗിച്ച് ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ട്വീറ്റുകളില്‍ പറയുന്നു.
2015 ല്‍ റിലീസ് ചെയ്ത പാര്‍ച്ച്ഡ് ലീന യാദവാണ് സംവിധാനം ചെയ്തത്. ഗുജറാത്തിലെ നാല് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ശൈശവ വിവാഹം, സ്ത്രീധനം, മാരിറ്റല്‍ റേപ്പ്, സ്ത്രീ പീഡനങ്ങള്‍ എന്നിവയാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. രാധിക ആപ്തക്ക് പുറമെ തനിഷ്ട ചാറ്റര്‍ജി, സുര്‍വീന്‍ ചൗള, ആദില്‍ ഹുസൈന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.
Post Your Comments