Latest NewsNewsIndia

മകളുടെ വിവാഹം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ക്ഷണിച്ചാല്‍ പോകും : ബോളിവുഡ് നടി സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെയ വിവാഹ വാര്‍ത്ത പുറത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. മകള്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യം തനിക്ക് അറിയില്ലെന്നും നടനും തൃണൂല്‍ എംപിയുമായ സിന്‍ഹ പറഞ്ഞു.

Read Also: പ്രതിസന്ധികളെയും വെല്ലുവിളികളെയും ചെറുത്തുനില്‍ക്കാന്‍ നിത്യജീവിതത്തില്‍ യോഗ അനിവാര്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

‘എല്ലാവരും മകളുടെ വിവാഹത്തെ കുറിച്ച് എന്നോട് ചോദിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിയുന്നത്. നിങ്ങള്‍ക്ക് എന്താണോ അറിയുന്നത് അത്ര മാത്രമേ ഇക്കാര്യത്തില്‍ എനിക്കും അറിയൂ. ഇക്കാലത്ത് മാതാപിതാക്കളുടെ അനുമതി കുട്ടികള്‍ക്ക് ആവശ്യമില്ല. വിവാഹം ക്ഷണിച്ചാല്‍ താനും ഭാര്യയും പോകും ദമ്പതികളെ അനുഗ്രഹിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ശത്രുഘ്‌നന്‍ സിന്‍ഹ.

സൊനാക്ഷി സിന്‍ഹയും കാമുകനും നടനുമായ സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹം സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2023 മുതല്‍ ഒന്നിച്ച് കഴിയുന്ന ഇരുവരും ജൂണ്‍ 23ന് വിവാഹിതരാകുമെന്നായിരുന്നു വിവരം. ജൂഹുവിലെ ഇരുവരുടെയും വസതികളില്‍ 22ന് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ വഴിയാണ് സഹീറിനെ നടി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചിത്രത്തിലൂടെയാണ് സഹീര്‍ ബോളിവുഡില്‍ അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button