Onam 2021Onam HistoryKeralaLatest NewsNews

പാട്ടക്കാരനായ കുടിയാൻ ജന്മിയ്ക്ക് നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവ് : ഓണക്കാഴ്ച സമർപ്പണം

ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.

മലയാളികൾ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ കോവിഡ് മഹാമാരി പൂർണ്ണമായും പിൻവാങ്ങാത്ത സാഹചര്യത്തിൽ ശ്രദ്ധയോടു കൂടിമാത്രമേ ഇത്തവണയും ഓണം ആഘോഷിക്കാൻ സാധിക്കു. ഓണത്തിന്റെ ഐതീഹ്യങ്ങളിൽ ഇന്നും പറയുന്ന ഒന്നാണ് ഓണക്കാഴ്ച. പ്രധാനമായും ക്ഷേത്രങ്ങളിൽ ഒന്നാം ഓണം എന്ന് വിളിക്കുന്ന ഉത്രാടരാവിൽ കാഴ്ചക്കുല സമ്മാനിക്കുന്ന ഓണവിശേഷത്തിന്റെ ആദ്യകാല രൂപത്തെക്കുറിച്ചു അറിയാം.

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൃഷിയിൽ വിളവാണ് ലഭിച്ച ഏറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായാണ് ഇന്നും നടന്നുവരുന്നു.

read also: ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം ഇങ്ങനെയൊക്കെയായിരുന്നു: വരാനിരിക്കുന്നത് ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ

പക്ഷേ ഇന്ന്‌ കാഴ്ചയർപ്പിക്കുന്നത്‌ കുടിയാൻ ജൻമിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ‍, പേതമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button