ലോകത്തെങ്ങുമുള്ള മലയാളികൾ, ജാതി-മത ഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം, തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഓണത്തോട് അനുബന്ധിച്ച കളികളെയും സദ്യയെ കുറിച്ചുമെല്ലാം നമുക്ക് നന്നായി അറിയാം. എന്നാല്‍ ‘ഓണം’ എന്ന വാക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയാമോ?
ഓണം എന്ന് പേര് വരാന്‍ ചില കാരണങ്ങള്‍ ഉണ്ട്. സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം ശക്തി പ്രാപിച്ചിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായാണ് ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ശ്രാവണ മാസത്തിലെ തിരുവോണ നാളിലാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി വാണിജ്യം പുന:രാരംഭിക്കുന്നത്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് ‘സാവണം’. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ‘ആവണം’ എന്നും പിന്നീട് ‘ഓണം’ എന്നുമുള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നുവരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ് പൊന്നിന്‍ ചിങ്ങ മാസം, പൊന്നോണം എന്നീ പേരുകള്‍ക്ക് പിന്നില്‍.
കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
Post Your Comments