Latest NewsIndiaNews

പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല : പുതിയ പരാതിയുമായി വയനാട് എം പി രാഹുൽ ഗാന്ധി

ന്യൂഡൽഹി : പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളെ മിണ്ടാൻ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായി വയനാട് എം പി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിജയ് ചൗക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ അറുപതുശതമാനം ജനങ്ങളുടെ ശബ്ദമാണ് കേന്ദ്രസർക്കാർ അടിച്ചമർത്തിയത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും രാഹുൽ ആരോപിച്ചു. രാജ്യസഭയിൽ പ്രതിപക്ഷ നേതാക്കളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്നും രാഹുൽ ആരോപിച്ചു.

അതേസമയം പാർലമെന്റ് നടപടികൾ തുടർച്ചയായി സ്തംഭിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പാർലമെന്റ് ആരംഭിച്ചപ്പോൾ തന്നെ മന്ത്രിയുടെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറിക്കളയുന്ന സമീപനമാണ് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.

പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം കിട്ടുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി. പാകിസ്താൻ അതിർത്തിയിൽ നിൽക്കുന്ന അനുഭവമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button