തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ലെന്ന് എം എ ബേബി. ഹീനവും നിന്ദ്യവുമായ ഭരണകൂട വേട്ടയാടല്‍ കേവലം ഒരു മഅ്ദനിയില്‍ മാത്രമൊതുങ്ങുമെന്ന് കരുതേണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മഅ്ദനിയെ എം എ ബേബി പിന്തുണച്ചത്.
Also Read:സപ്ലൈകോ ഓണച്ചന്തയിലെ സാധനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ കൂടിയ വിലയെന്ന് പരാതി
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്തതിന് അടിസ്ഥാനമില്ലെന്നാണ് എം എ ബേബി പറഞ്ഞത്. ഇതു ഭരണകൂടം നെയ്തെടുത്ത ഫേബ്രിക്കേറ്റഡ് കേസാണെന്ന് കാലം തെളിയിക്കുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
അതേസമയം, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ മഅ്ദനിയെ പിന്തുണച്ചുകൊണ്ട് പലവട്ടം രംഗത്തു വന്ന പാർട്ടിയാണ് സി പി എം. പാർട്ടിയുടെ പല നേതാക്കളും പല കാലങ്ങളിലായി പരസ്യമായിത്തന്നെ മഅ്ദനിയ്ക്ക് വേണ്ടി വാദിച്ചവരാണ്. ഇതിനെതിരെ പൊതുസമൂഹം വലിയ രീതിയിൽ പ്രതിഷേധം ഉന്നയിച്ചിരുന്നു.
Post Your Comments