തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തയിലെ സാധനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ കൂടിയ വിലയെന്ന് പരാതി. സബ്സിഡി ഇല്ലാത്ത പഞ്ചസാരക്കും സണ്‍ഫ്ലവര്‍ ഓയിലിനുമാണ് പൊതുവിപണിയെക്കാള്‍ കൂടിയ വില ഈടാക്കുന്നത്.
ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താനായാണ് ഓണച്ചന്തകള്‍ തുടങ്ങുന്നതെങ്കിലും ഗുണം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. ഒരു റേഷന്‍ കാര്‍ഡിന് ഒരു കിലോ പഞ്ചസാരയാണ് സപ്ലൈകോ ഓണ ചന്തയില്‍ നിന്നും സബ്സിഡിയായി ലഭിക്കുന്നത്. സബ്സിഡിയില്ലാത്ത പഞ്ചസാര പൊതുവിപണിയില്‍ 37 രൂപക്കും 38 രൂപക്കും ലഭിക്കും. എന്നാല്‍ സപ്ലൈകോ ഓണ ചന്തയില്‍ 39 രൂപ നല്‍കണം. 157 രൂപക്ക് ലഭിക്കുന്ന സണ്‍ഫ്ലവര്‍ ഓയിലിന് സപ്ലൈകോയില്‍ 166 രൂപയാണ് വില.
എല്ലാ മാസവും ഒന്നാം തിയതിയിലെ വില പ്രകാരമാണ് മാസം മുഴുവന്‍ വില്‍പന നടക്കാറുള്ളതെന്നും അതിനലാണ് പഞ്ചസാരക്ക് ഉള്‍പ്പെടെ അമിത വില വന്നതെന്നുമാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം.
Post Your Comments