തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ലംഘിച്ചെന്ന് പറഞ്ഞ് പൊതുജനങ്ങളിൽ അന്യായമായി സർക്കാർ ഉദ്യോഗസ്ഥർ പിഴയീടാക്കുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ ജനം പരസ്യമായി പ്രതികരിക്കുന്ന നിരവധി വീഡിയോകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
നിയമങ്ങൾ നടപ്പിലാക്കാൻ ഇറങ്ങുന്നവരുടെ നിയമലംഘനങ്ങളാണ് ഇത്തരം വീഡിയോകളിലുള്ളത്. ഇപ്പോഴിതാ കോവിഡ് നിയമം നടപ്പിലാക്കാൻ നിയമിച്ച സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിലെ ഉദ്യോഗസ്ഥനെ നാട്ടുകാർ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
Read Also : കാണ്ഡഹാറിനു പുറമെ ലഷ്‌കര്‍ ഘട്ടും പിടിച്ചെടുത്തു താലിബാൻ : അഫ്ഗാന്‍ വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം
മൂക്കിന് താഴെയായി മാസ്‌ക് ധരിച്ച ഉദ്യോഗസ്ഥനെയാണ് വീഡിയോയിൽ കാണുന്നത്. ‘ശരിയായി കാറിനുള്ളിൽ മാസ്‌ക് വയ്ക്കണം എന്ന് അറിഞ്ഞുകൂടെ’ എന്ന് ചിലർ ചോക്കുന്നുണ്ട്. എന്നാൽ, ഇതിന് ധാർഷ്ട്യത്തോടെ ഉദ്യോഗസ്ഥൻ പ്രതികരിച്ചതോടെ ജനക്കൂട്ടം ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയുമായിരുന്നു. ‘എല്ലാവരും മനുഷ്യരാ അത് നിങ്ങൾ ആദ്യം മനസിലാക്ക് എന്ന്’ നാട്ടുകാർ ഉദ്യോഗസ്ഥനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം എന്നാൽ ഇതിന് മറുപടിയായി ഭീഷണി സ്വരത്തിൽ പ്രതികരിക്കുന്ന ഉദ്യോഗസ്ഥൻ ‘നിങ്ങൾ മനസിലാക്കിക്കോ, നിനക്ക് അപകടമുണ്ടാവും’ എന്ന് പറയുന്നതോടെ ജനക്കൂട്ടം കോപാകുലരായി പ്രതിഷേധിക്കുകയായിരുന്നു.
Post Your Comments