NattuvarthaLatest NewsKeralaNews

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വുന്നില്ല: മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ

പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്​ലെറ്റുകള്‍ എന്നിവക്ക്​ ബാധകമാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ്​ പുതുക്കിയ സമയം. കോവിഡ് നിയന്ത്രണം കാരണം നിലവിൽ വൈകീട്ട്​ ഏഴ്​ വരെയായിരുന്നു മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്​ലെറ്റുകള്‍ എന്നിവക്ക്​ ബാധകമാണ്.

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വി​ല്ലെ​ങ്കി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ അ​ട​ച്ചി​ട​ണ​മെ​ന്ന് കഴിഞ്ഞ ദിവസം ഹൈ​ക്കോ​ട​തി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മാ​ന്യ​മാ​യി മ​ദ്യം വാ​ങ്ങാ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ്​ വേ​ണ്ടതെന്നുംകോടതി വാ​ക്കാ​ല്‍ നി​ര്‍​ദേ​ശി​ച്ചു. അതേസമയം ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button