കൊച്ചി : ഇന്ന് അത്തം , ഓണാഘോഷ നാളുകൾക്ക് ഇന്ന് തുടക്കം. കർക്കടകമാസത്തിലെ രാമായണ ശീലുകൾ അവസാനിക്കുന്നത് ഈ മാസം 16നാണ്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക മാസത്തിലേക്ക് അത്തം നാൾ കയറി വന്നത്. ഇനി അഞ്ചു ദിവസം കഴിഞ്ഞാണ് ചിങ്ങമാസം ആരംഭിക്കുന്നത്.
Read Also : ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല : ജിഎസ്എല്‍വി എഫ് 10 വിക്ഷേപണം പരാജയം
കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തിൽ ഇക്കുറിയും മലയാളിയുടെ ഓണം വീട്ടകങ്ങളിൽ ഒതുങ്ങും. കനത്ത മഴ അത്രയധികം ബാധിക്കാതെ നിൽക്കുന്നതാണ് വിപണികൾക്ക് ആശ്വാസം നൽകുന്നത്. പരമ്പരാഗത ആഘോഷങ്ങളെല്ലാം നിയന്ത്രണങ്ങളോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
അതേസമയം തൃപ്പൂണിത്തുറ അത്തച്ചമയത്തിന് ഇന്ന് കൊടിയേറും. കൊവിഡ് കാലമായതിനാൽ ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. പ്രളയവും കൊവിഡും തീർത്ത കെടുതികൾക്കിടെ കഴിഞ്ഞ നാലുവർഷമായി അത്തച്ചമയത്തിന് കാര്യമായ ആഘോഷങ്ങളില്ല.
Post Your Comments