തിരുവനന്തപുരം: കേരളം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണന്നും,അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓണക്കാലത്ത് ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഓണക്കാലത്ത് ഡബിള്‍ മാസ്ക് ധരിക്കുക,എല്ലായിടത്തും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക ,സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക, ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യുക എന്നുള്ള എല്ലാ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളും ശീലമാക്കി തന്നെ തുടരാന്‍ ആരോഗ്യമന്ത്രി ഓര്‍മപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ രണ്ടര കോടിയിലധികം പേർക്ക് (2,55,20,478 ഡോസ്) വാക്‌സിൻ നൽകിയതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,86,82,463 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
സംസ്ഥാനത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച 2,71,578 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,108 സർക്കാർ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1443 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments