Latest NewsKeralaNews

അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ കാമുകനില്‍ നിന്നും തിരിച്ച് സ്വീകരിക്കാമെന്ന് വീട്ടമ്മ

കഥാനായിക ഭര്‍ത്താവ് വിദേശത്തുള്ള 37 കാരി

തിരുവല്ല: അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ വീട്ടമ്മ കാമുകന് കൈമാറിയെങ്കിലും ആ ആണ്‍കുഞ്ഞിനെ തിരിച്ച് സ്വീകരിക്കാമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി അറിയിച്ചു. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.

Read Also : സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധം: ചരിത്ര തീരുമാനവുമായി ഗവർണർ ആരിഫ് ഖാൻ

കുഞ്ഞിനെ മാതാവിന് വിട്ടുകൊടുക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം ആവശ്യമാണ്. പരിശോധന നടത്തി ഫലം വരുന്നതിന് പിന്നാലെ മാതാവിന് തന്നെ കുട്ടിയെ നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയെ തിരികെ സ്വീകരിക്കാന്‍ യുവതി തയ്യാറായ സാഹചര്യത്തില്‍ ഇനി അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകില്ല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ മാപ്പെഴുതി നല്‍കി കുട്ടിയെ മാതാവിന് തിരികെ കൊണ്ടു പോകാം. ഭര്‍ത്താവ് വിദേശത്തുള്ള റാന്നി സ്വദേശിയായ മുപ്പത്തിയേഴുകാരിയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കാമുകനും പെരുമ്പെട്ടി സ്വദേശിയുമായ 24 വയസുള്ള ബസ് ഡ്രൈവറുമായുള്ള അവിഹിത ബന്ധമാണ് യുവതിക്ക് വിനയായത്. വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയതോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായത്. യുവതിക്ക് 16 വയസുള്ള മകളുണ്ട്.

അമ്മയും കുഞ്ഞും ആശുപത്രി വിട്ടു പോകുന്ന വഴിക്കാണ് കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചത്. നവജാത ശിശുവുമായി കാമുകന്‍ വീട്ടിലെത്തി. അമ്മയും ബന്ധുക്കളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് യുവാവ് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ കുഞ്ഞ് അവശ നിലയിലായതോടെ വീണ്ടും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ മാതാവും സഹോദരിയും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ. സജിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകിയായ വീട്ടമ്മ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button