Latest NewsIndia

രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന 5 നേതാക്കളുടെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി: പിന്നിൽ ബിജെപിയെന്ന് കോണ്‍​ഗ്രസ്​

പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്​ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട്​ മരവിപ്പിച്ചതിന്​ പിന്നാലെ മാധ്യമ​ മേധാവി രണ്‍ദീപ്​ സു​ര്‍ജേവാല ഉള്‍പ്പെടെ മുതിര്‍ന്ന അഞ്ചു കോണ്‍ഗ്രസ്​ നേതാക്കളുടെയും ട്വിറ്റര്‍ ഹാന്‍ഡിലുക​ള്‍ക്കെതിരെ സമാന നടപടി സ്വീകരിച്ചതായി കോണ്‍ഗ്രസ്​.

രണ്‍ദീപ്​ സു​ര്‍ജേവാല, എ.ഐ.സി.സി ജനറല്‍ ​െ​സക്രട്ടറിയും മുന്‍ മന്ത്രിയുമായ അജയ്​ മാക്കന്‍, ലോക്​സഭ വിപ്പ്​ മാണിക്കം ടാഗോര്‍, അസം നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്​, മഹിള കോണ്‍ഗ്രസ്​ പ്രസിഡന്‍റ്​ സുഷ്​മിത ദേവ്​ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ്​ പൂട്ടിയതെന്നാണ്​ ആരോപണം. ​

അഞ്ചു നേതാക്കളുടെ അക്കൗണ്ട്​ പൂട്ടിയതായും അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ്​ നേതാവ്​ പ്രണവ്​ ഝാ ട്വീറ്റ്​ ചെയ്​തു​. ട്വിറ്റര്‍ അക്കൗണ്ട്​ പൂട്ടിയിട്ടാല്‍ തങ്ങള്‍ ഇന്ത്യക്കുവേണ്ടി പോരാടുന്നതില്‍നിന്ന്​ പിന്തിരിയുമെന്ന്​ അവര്‍ കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. കേന്ദ്ര സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദത്തിന്​ വഴങ്ങിയാണ്​ ട്വിറ്റര്‍ രാഹുലിന്‍റെ അക്കൗണ്ട്​ പൂട്ടിയതെന്നും കോണ്‍​ഗ്രസ്​ ആരോപിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു.

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ്​ ചെയ്​തതിനാണ്​ രാഹുലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ പൂട്ടിയത്​. ട്വീറ്റ്​ നീക്കം ചെയ്​തതായും ട്വിറ്റര്‍ ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. നേരത്തേ പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്​ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button