KeralaNattuvarthaLatest NewsIndiaNews

സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധം: ചരിത്ര തീരുമാനവുമായി ഗവർണർ ആരിഫ് ഖാൻ

തിരുവനന്തപുരം: സര്‍വകലാശാല പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍മാര്‍ തന്നെയാണ് ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read:ഇനി മനുഷ്യശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങും: പുതിയ കണ്ടെത്തലുമായി ഐഐടി ശാസ്ത്രഞ്ജര്‍

നവ വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു സ്ത്രീധനത്തെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രതികരണം. വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

അതേസമയം, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ വിസ്മയ കൊല്ലപ്പെട്ട സമയത്തും ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട അനീതിയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെ അന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരുന്ന് പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button