KeralaNattuvarthaLatest NewsNews

പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ലു​ള്‍പ്പെ​ട്ട​വ​രെ​ന്ന വ്യാജേന പണം പിരിക്കുന്നു: ജാഗ്രത വേണമെന്ന് അധികൃതർ

പാ​ല​ക്കാ​ട്: പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ലു​ള്‍പ്പെ​ട്ട​വ​രെ​ന്ന വ്യാജേന ചിലർ പണം പിരിക്കുന്നതായി ഫീ​ല്‍ഡ് ഓ​ഫി​സ​ര്‍മാ​ര്‍ റിപ്പോർട്ട്‌ ചെയ്യുന്നു. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​യി​ലെ ഭൂ​ര​ഹി​ത പ​ട്ടി​ക​വ​ര്‍ഗ​ക്കാ​ര്‍ക്കാ​യി വി​ട്ടു​ന​ല്‍കി​യ ഭൂ​മി​യു​ടെ പേ​രി​ലാണ് പണം പിരിയ്ക്കുന്നത്. സംഭവത്തിൽ ജാഗ്രത വേണമെന്ന് പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന ഓ​ഫീസ​ര്‍ അ​റി​യി​ച്ചിട്ടുണ്ട്.

Also Read:മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില

ജ​ന​കീ​യ സ​മി​തി അം​ഗീ​ക​രി​ച്ച ഭൂ​ര​ഹി​ത പ​ട്ടി​ക​യി​ലെ പ​ട്ടി​ക​വ​ര്‍ഗ സം​ഘ​ട​ന​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​രെ​ന്ന ത​ര​ത്തി​ലാണ് പണപ്പിരിവ് നടത്തുന്നത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ടും, ചെ​യ​ര്‍മാ​നും ജി​ല്ല​യി​ലെ എം.​പി, എം.​എ​ല്‍.​എ​മാ​ര്‍, പ​ട്ടി​ക​വ​ര്‍ഗ​ക്കാ​രു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍​റു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ന​കീ​യ സ​മി​തി അം​ഗീ​ക​രി​ച്ച ഭൂ​ര​ഹി​ത പ​ട്ടി​ക​യി​ല്‍ നി​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ഭൂ​മി വി​ത​ര​ണ​ത്തി​നാ​യി ക​ണ്ടെ​ത്തു​ന്ന​ത്.

പ​ട്ടി​ക​വ​ര്‍​ഗ സം​ഘ​ട​ന​യു​ടെ ആ​ളു​ക​ളെ​ന്ന പേ​രി​ല്‍ ചി​ല​ര്‍ ത​ങ്ങ​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഭൂ​മി ല​ഭി​ച്ച​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍​നി​ന്ന്​ തു​ക പി​രി​ക്കു​ന്ന​താ​യാ​ണ് ഫീ​ല്‍​ഡ് ഓ​ഫി​സ​ര്‍​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇതിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button