തൊടുപുഴ: മരണദിവസം ഫേസ്‌ബുക്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി. അടിമാലി ആനച്ചാൽ ഓലിക്കുന്നേൽ ദീപുവാണ്(34) തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടിൽ തിങ്കളാഴ്ച പകൽ തൂങ്ങിമരിച്ചത്. ഫേസ്‌ബുക്കിലെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.
Read Also: കശ്മീരില്‍ ഭീകരാക്രമണം : ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍-ഇ-ത്വയിബ
ദീപു കരിമണ്ണൂർ ഹൈസ്‌കൂൾ ജംക്‌ഷനിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ജീവനക്കാരനായിരുന്ന ദീപു ബാർബർ ഷോപ്പ് പിന്നീട് ഏറ്റെടുത്തു നടത്തുകയായിരുന്നു. പിന്നാലെ കോവിഡ് എത്തിയതോടെ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കൾ നൽകുന്ന വിവരം. സാമ്പത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പൊലീസ് പറയുന്നത്. സംസ്കാരം നടത്തി. ഭാര്യ: മായ. മകൻ: ആദിനാഥ്.
Post Your Comments