Latest NewsCricketNewsSports

ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ: ലോർഡ്സിൽ മത്സരം കാണാൻ ഗാംഗുലിയും

ലണ്ടൻ: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റ് നാളെ ലോർഡ്സിൽ തുടങ്ങും. ആദ്യ ടെസ്റ്റ് മഴ കാരണം പൂർത്തിയാക്കാനാവാതെ സമനിലയിൽ അവസാനിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാൻ ലോർഡ്സ് സ്റ്റേഡിയത്തിലുണ്ടാകും. ട്രെന്റ് ബ്രിഡ്ജിൽ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ലോർഡ്സിൽ ആദ്യ ദിനം പേസർമാർക്ക് അനുകൂലമാകുമെന്ന സൂചനയുള്ളതിനാൽ നിലവിലെ ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. നാല് പേസർമാരും സ്പിന്നറായി ജഡേജയും കളിച്ചേക്കും. ലോർഡ്സിലെ പിച്ചിൽ അധിക ബൗൺസിന് സാധ്യതയുള്ളതിനാൽ ടെന്നീസ് പന്ത് ഉപയോഗിച്ചായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പരിശീലനം. ജെയിംസ് ആൻഡേഴ്സിന് മുന്നിൽ ആദ്യ ടെസ്റ്റിൽ കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു.

Read Also:- കുറഞ്ഞ ഓവർ നിരക്ക്: ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി

ആദ്യ ടെസ്റ്റിലെ പ്രതിസന്ധി മാറിക്കടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ഓൾറൗണ്ടർ മോയിൻ അലി ടീമിൽ തിരിച്ചെത്തും. ബാറ്റിംഗിലും മാറ്റം വന്നേക്കും. സാക്ക് ക്രൗലിക്കിന് അവസരം നഷ്ടമാകുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിന് ഭീഷണിയായ മഴ ലോർഡ്സിൽ തടസ്സമാവില്ലെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button