നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും തിരിച്ചടി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ് വീതം കുറച്ചു. ഇതിനോടൊപ്പം മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം.
അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യക്ക് വിജയ സാധ്യത നിലനിൽക്കുമ്പോൾ മഴ വില്ലനാകുകയായിരുന്നു. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 150 റൺസായിരുന്നു.
Read Also:- രവി ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുന്നു
എന്നാൽ മഴ പെയ്തതോടെ മത്സരം സമനിലയിൽ അവസാനിച്ചു. അഞ്ചാംദിനം മഴ കാരണം ഒരു പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുത്തിരുന്നു. 38 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ താരം.
Post Your Comments