തിരുവനന്തപുരം: സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ നടപ്പാക്കിയ പ്രായപരിധി സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുമെന്ന റിപ്പോർട്ട് പുറത്ത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പ്രായപരിധി 75 ആയി നിജപ്പെടുത്തിയ കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പ്രായപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന ഘടകങ്ങള്‍ക്കാണ് വിട്ടുനല്‍കിയത്.
സംസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ അഞ്ച് പേരാണ് 75 കഴിഞ്ഞവര്‍ – മുഖ്യമന്ത്രി പിണറായി വിജയന്, പി. കരുണാകരന്, എം.എം. മണി, ആനത്തലവട്ടം ആനന്ദന്, കെ.ജെ. തോമസ്. സംസ്ഥാന സമിതിയില്‍ കോലിയക്കോട് കൃഷ്ണന് നായരടക്കം 16ഓളം പേര് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ച പ്രായപരിധിക്ക് പുറത്താണ്. എന്നാല്‍ അംഗങ്ങളുടെ സംഘടനതല പ്രവര്‍ത്തന മികവ്, ആരോഗ്യം ഉള്‍പ്പെടെ കണക്കിലെടുത്ത് മാത്രമേ നിയന്ത്രണം നടപ്പാക്കാവൂയെന്ന നിലപാട് നേതൃത്വത്തിലുണ്ട്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമെടുക്കാനും ആഗസ്റ്റ് 14, 16, 17 തീയതികളില്‍ സി.പി.എം സംസ്ഥാന നേതൃയോഗം ചേരുകയാണ്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ, സംഘടന തകര്‍ച്ചയും കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത മുഖങ്ങള്‍ക്ക് പകരം നടത്തിയ പുതുമുഖ പരീക്ഷണം വിജയിച്ചതും കൂടി കണക്കിലെടുത്താണ് കേന്ദ്ര നേതൃത്വം പരിഷ്കരണത്തിലേക്ക് തിരിഞ്ഞത്.
Read Also: മരണദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചശേഷം യുവാവ് ജീവനൊടുക്കി
14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചക്ക് ശേഷം 16,17 ലെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതൃത്വം നിര്‍ദേശം മുന്നോട്ട് വെക്കും. സംസ്ഥാന സമ്മേളനത്തിന്റെ തീയതികളും ആതിഥേയ ജില്ലയും തീരുമാനിക്കേണ്ടതുണ്ട്. കൊല്ലം, എറണാകുളം ജില്ലകള്‍ക്ക് സാധ്യത പറയപ്പെടുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ കണ്ണൂര്‍ ഉള്‍പ്പെടെ മലബാര്‍ ജില്ലകളില്‍ ജില്ല സമ്മേളനം നേരത്തെ ആക്കാനാണ് സാധ്യത.
Post Your Comments