KeralaLatest NewsNews

സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍

കൊല്ലം: സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ചു ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ വേഷം ചെയ്യാന്‍ എത്തിയതായിരുന്നു. ഹോട്ടലിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.

അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവ കേരള വികസന രേഖയിന്മേലുള്ള പൊതു ചര്‍ച്ച ഇന്ന്. തുമേഖലാ സ്ഥാപനങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം ആകാം എന്നത് നിര്‍ദ്ദേശം മാത്രമെന്നും, ആ സാധ്യതകള്‍ ആരായാം എന്നുമാത്രമാണ് രേഖ പറയുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button