COVID 19NattuvarthaNews

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: നാളെ മുതൽ പ്രാബല്യത്തിൽ

വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും സർക്കാർ

തിരുവനന്തപുരം: കടകളിൽ സാധനം വാങ്ങാൻ ആര്‍ടിപിസിആര്‍ ടെസ്‌റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയ സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. എന്തുകൊണ്ട് മദ്യശാലകളിൽ എത്തുന്നവർക്ക് ഈ നിയമം ബാധകമല്ലെന്ന് ഹൈക്കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നാളെ മുതല്‍ മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

read also:എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്

ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും സർക്കാർ യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button