COVID 19Latest NewsNewsInternational

കോവിഡിന് പിന്നാലെ മാര്‍ബര്‍ഗ് വൈറസ് : രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം സംഭവിക്കാന്‍ സാധ്യത , ലക്ഷണങ്ങൾ അറിയാം

സ്വിറ്റ്സര്‍ലന്‍ഡ് : വവ്വാലുകള്‍ വഹിക്കുന്ന 88 ശതമാനം വരെ മരണനിരക്ക് ഉള്ള മാര്‍ബര്‍ഗ് രോഗം ഗിനിയയിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കോവിഡ് -19 പോലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഇത്. ഈ വൈറസ് തെക്കന്‍ ഗ്വെക്കെഡോ പ്രവിശ്യയില്‍ മരിച്ച ഒരു രോഗിയുടെ സാമ്പിളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Read  Also : കൊവിഡ് നിയമ ലംഘന കേസുകൾ കൂടുന്നു : സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍  

പോസ്റ്റ്മോര്‍ട്ടത്തിന്​ ശേഷം നടത്തിയ പരിശോധനയില്‍ എബോള നെഗറ്റീവായെങ്കിലും മാര്‍ബര്‍ഗ്​ പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന്​ പേര്‍ നിരീക്ഷണത്തിലാണ്​. കടുത്ത പനി, കടുത്ത തലവേദന, അസ്വസ്ഥത എന്നിവയോടെ ഈ രോഗം പെട്ടെന്ന് ആരംഭിക്കുന്നു.

മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ്​ മാര്‍ബര്‍ഗ്​ പടരാന്‍ സാധ്യത. രോഗവ്യാപനം​ തടയാനായി രാജ്യത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button