KeralaNattuvarthaLatest NewsNews

ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെടുമോ, പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കി? കൃഷ്ണദാസ്

ഓണത്തിനൊപ്പിച്ച്‌ മുഹറം ചേര്‍ക്കുന്നത് ഒരു പക്ഷെ ഇസ്ലാമിക വിശ്വാസികള്‍ പോലും അംഗീകരിക്കില്ല.

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാനം. ഓണക്കാലത്ത് വര്ഷങ്ങളായി സഹകരണ വകുപ്പ് നടത്തിവരുന്ന ഓണച്ചന്തയ്ക്ക് ഇത്തവണ ‘ഓണം-മുഹറം ചന്ത’ എന്ന് പേരിട്ടതിനെ വിമര്‍ശിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി നിങ്ങള്‍ക്ക് വലിയ ഭയമാണ്. ഓണത്തിനൊപ്പം മുഹറം കൂടി ചേര്‍ത്തു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്. ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെട്ടോ എന്നു കൃഷ്ണദാസ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

read also: കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ച് ട്രോളുകൾ: ഫ്രീക്ക് പിള്ളേര്‍ക്ക് പണി കിട്ടിയതിൽ പലര്‍ക്കും സന്തോഷമെന്നു ഹരീഷ്

പി.കെ. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഓണം- മുഹറം ചന്ത
മുഖ്യമന്ത്രി നിങ്ങള്‍ക്ക് വലിയ ഭയമാണ്. ഓണത്തിനൊപ്പം മുഹറം കൂടി ചേര്‍ത്തു പറയുന്നത് ആരെ പ്രീണിപ്പിക്കാനാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. ഓണത്തിനൊപ്പിച്ച്‌ മുഹറം ചേര്‍ക്കുന്നത് ഒരു പക്ഷെ ഇസ്ലാമിക വിശ്വാസികള്‍ പോലും അംഗീകരിക്കില്ല. ഏതായാലും മുഖ്യമന്ത്രിക്ക് തെറ്റി.മുഹറം മുസ്ലിം ജനതയ്ക്ക് ആഘോഷമല്ല ദുരന്ത സ്മരണയുടെ നാളാണ്. ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെട്ടുമോ..? അതോ പുത്ര വാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരെ പോലെ പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കിയോ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button