Latest NewsKeralaNattuvarthaNews

എസ് സി പ്രമോട്ടറെ മർദ്ദിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടി

കണ്ണൂര്‍: എസ് സി പ്രമോട്ടറെ മർദ്ദിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് നടപടി. കണ്ണൂരില്‍ ദളിതനായ യുവാവിനെ എക്സൈസ് സംഘം മര്‍ദ്ദിച്ച സംഭവം വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് പോലീസ് നടപടി എടുക്കുന്നത്.

Also Read:പൊലീസ് ഇടപെട്ട് വിവാഹം: രണ്ടാം ദിവസം ഭാര്യയെ പെട്രോളൊഴിച്ച്‌ കത്തിച്ച് യുവാവ്

എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിന് എതിരായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം കൂത്തുപറമ്പ് എസിപിയ്ക്ക് കൈമാറിയിട്ടുണ്ട്. സെബിൻ എന്ന യുവാവിനെ മർദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. യുവാവിനെതിരെ എക്സൈസ് നൽകിയ പരാതി കെട്ടിച്ചമച്ചതാണോ എന്ന് പോലീസ് അന്വേഷിക്കും.

കണ്ണൂര്‍ ചാവശ്ശേരിയില്‍ ലഹരി മരുന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘമാണ് യുവാവ് സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തി മർദ്ദിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button