Latest NewsNewsIndia

പെഗാസസ് ഫോൺ ചോർത്തൽ വിവാദം: പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ്‌വെയർ നിർമാതാക്കളായ ഇസ്രയേലി കമ്പനി എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. എൻഎസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

Read Also: പൊലീസ് ഇടപ്പെട്ട് വിവാഹം: രണ്ടാം ദിവസം ഭാര്യയെ പെട്രോളൊഴിച്ച്‌ കത്തിച്ച് യുവാവ്

കേരളത്തിൽ നിന്നുള്ള എം.പി. ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. പെഗാസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കവെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും വിശദീകരണം നൽകുന്നത്. രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ജഡ്ജിമാരുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയുമെല്ലാം ഫോൺ വിവരങ്ങൾ പെഗാസസ് വഴി ചോർത്തപ്പെട്ടുവെന്നാണ് ആരോപണം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളെയും തടസ്സപ്പെടുത്തിയിരുന്നു.

Read Also: സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം: നിലപാടറിയിച്ച് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button