ന്യൂഡൽഹി: സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്‌കൂളുകൾക്ക് പ്രവർത്തിക്കാമെന്ന് അദ്ദേഹം വിശദമാക്കി. സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ നേരത്തെ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്‌കൂളുകൾ തുറക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. വിദ്യാർഥികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചാകും നടപടിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Read Also: കോവിഡ് പ്രോട്ടോകോൾ ലംഘനം : സമാജ് വാദി പാർട്ടി എംഎൽഎയ്‌ക്കെതിരെ കേസ്
Post Your Comments