Latest NewsIndiaNews

കോവിഡ് പ്രോട്ടോകോൾ ലംഘനം : സമാജ് വാദി പാർട്ടി എംഎൽഎയ്‌ക്കെതിരെ കേസ്

ശിവാജി നഗർ പോലിസ് സ്റ്റേഷൻ പരിസരത്തായിരുന്നു പരിപാടികൾ നടന്നത്

മുംബൈ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് സമാജ് വാദി പാർട്ടി എംഎൽഎ അബു  അസ്മിക്കതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് മുംബൈ പൊലീസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശിവാജി നഗർ പോലിസ് സ്റ്റേഷൻ പരിസരത്തായിരുന്നു പരിപാടികൾ നടന്നത്. ഐപിസി 188, 269 സെഷനുകളും ആയുധനിയമത്തിലെ 25, 4 വകുപ്പുകൾ പ്രകാരവും മിസലേനിയസ് പ്രൊവിഷ്യൻസ് ആക്ടും പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also  :  ഈശോ എന്ന പേര് സിനിമക്ക് ഇട്ടാൽ എന്താണ് കുഴപ്പം : പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്

മഹാരാഷ്‌ട്ര അസംബ്ലിയിലെ മൻകൂർഡ് ശിവാജി നഗർ മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം. രഥം ഓടിക്കുന്ന രീതിയിൽ കുതിരവണ്ടിയിൽ ഇരുന്ന എംഎൽഎ മാസ്‌ക് ഉൾപ്പെടെയുളള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. പോലീസെത്തിയപ്പോൾ വാളും കൈയ്യിലേന്തി നിൽക്കുന്ന അസ്മിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തുടർന്നാണ് പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

shortlink

Post Your Comments


Back to top button