Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNewsIndiaHealth & FitnessSex & Relationships

കാമസൂത്ര പിറന്ന ഇന്ത്യയിൽ സെക്സ് എന്ന പദം അശ്ലീലമോ? ഡിവോഴ്‌സിന് ശേഷമാണ് യഥാര്‍ത്ഥ സുഖം അറിഞ്ഞത്: പല്ലവി ബാണ്‍വാല്‍

ലണ്ടന്‍: കാമസൂത്ര രചിക്കപ്പെട്ട ഇന്ത്യയിൽ സെക്സിനെക്കുറിച്ച് സംസാരിക്കുന്നത് പോലും പാപമായി കാണുന്നുവെന്ന വിമർശനവുമായി ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി ബാണ്‍വാല്‍. അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ കാമസൂത്ര ജനിച്ച നാട്ടില്‍ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമാണെന്നാണ് പല്ലവി ബാണ്‍വാല്‍ പറയുന്നത്.

Also Read:ഓണ്‍ലൈന്‍ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു: സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വി ശിവന്‍കുട്ടി

സ്വയംഭോഗം മുതല്‍ ലൈംഗിക ബന്ധരഹിത ബന്ധങ്ങളെ കുറിച്ചും നീലച്ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങള്‍ കാണുന്നതിനെ കുറിച്ചുമൊക്കെയുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അവര്‍ ഒരു ചോദ്യോത്തര പംക്തി തന്നെ ആരംഭിച്ചിരിക്കുകയാണ്.

ഒരു കുട്ടിയുടെ അമ്മയായ പല്ലവി ബാണ്‍വാല്‍ വിവാഹമോചിതയാണ്. തന്റെ സ്വന്തം അനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവർ കാര്യങ്ങള്‍ വിവരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ തകര്‍ന്നുപോയ വിവാഹബന്ധവും, തന്റെ തന്നെ തകര്‍ന്ന ബന്ധവും എല്ലാം അടിസ്ഥാനമാക്കിയാണ്, ലൈംഗിക അസംതൃപ്തി അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് ഇവര്‍ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നത്.

മുപ്പതുകളുടെ ആരംഭത്തിലാണ് താൻ ശരിയായ ആനന്ദം അനുഭവിച്ചിരുന്നതെന്ന് ഇവർ പറയുന്നു. ആളുകളെ സെക്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

വെറും അഞ്ചുവര്‍ഷം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം തനിക്ക് യഥാര്‍ത്ഥ സുഖം നല്‍കിയിരുന്നില്ലെന്ന് പറയുന്ന ബാണ്‍വാല്‍ അതില്‍ നിന്നും മോചിതയായ ശേഷമാണ് തന്റെ യോനിയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞതെന്നും പറയുന്നു. വ്യത്യസ്തരായ പുരുഷന്മാരോപ്പം കിടക്കപങ്കിട്ട അനുഭവങ്ങള്‍ തുറന്നുപറയുന്ന അവര്‍ അങ്ങനെയാണ് താന്‍ സെക്സിന്റെയും സ്വയം ഭോഗത്തിന്റെയും സുഖം എന്തെന്ന് മനസ്സിലാക്കിയതെന്നും പറയുന്നു.

വിവാഹ മോചനശേഷം സെക്സ് കോച്ചായി പരിശീലനം നേടിയ ഇവര്‍, ലൈംഗിക ദാഹം അനുഭവിക്കുന്ന ബന്ധങ്ങള്‍ എന്നൊരു പുസ്തകം എഴുതിയതിനു ശേഷമാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button