കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നുണ്ടെന്നും സര്‍ക്കാരിനോട് പ്രതിപക്ഷത്തിന് മൃദുസമീപനമല്ലെന്നും വിഡി സതീശന്‍. പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിനോട് മൃദുസമീപനാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളിക്കൊണ്ടാണ് വിഡി സതീശന്റെ പ്രതികരണം.
‘നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രതിപക്ഷ പ്രവര്‍ത്തനം. സര്‍ക്കാരിനോടുള്ള തങ്ങളുടെ സമീപനമെന്താണെന്ന് എല്ലാവരും കാണുന്നതല്ലേ. എല്ലാ ദിവസവും നിയമസഭയില്‍ ബഹളം ഉണ്ടാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നില്ലെന്നത് ശരിയാണ്. പരാതികളുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഇങ്ങനെ തുടര്‍ന്നാല്‍ മതിയെന്നും പൂര്‍ണ പിന്തുണയുണ്ടെന്നുമാണ് മുതിര്‍ന്ന് നേതാക്കള്‍ പറഞ്ഞത്’- വി.ഡി സതീശൻ പറഞ്ഞു.
Read Also : നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും: നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി
മുട്ടില്‍ മരംമുറി കേസ്, മന്ത്രി എ.കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും സര്‍ക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയിൽ പറയുന്നത്.
Post Your Comments