ന്യൂഡൽഹി : ഡൽഹിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ഒൻപതു വയസുകാരിയുടെ ബന്ധുക്കളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കാരണത്തലാണ് ട്വീറ്റ് നീക്കം ചെയ്തിരിക്കുന്നത്.
ബുധനാഴ്ച പെൺകുട്ടിയുടെ ബന്ധുക്കളെ ചെന്ന് കണ്ട രാഹുൽ തങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് ആ മാതാപിതാക്കൾ തങ്ങളുടെ കണ്ണുനീരിലൂടെ പറയുന്നുവെന്ന് ഹിന്ദിയിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയിലെ നിയമം അനുസരിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാത്രമല്ല ആ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊന്നും ഇന്റർനെറ്റിൽ ഷെയർ ചെയ്യുവാൻ പാടില്ല. പോക്‌സോ വകുപ്പ് അനുസരിച്ചുള്ള കുറ്റമാണിത്. ഇതോടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ട്വിറ്റർ നീക്കിയിരിക്കുന്നത്.
Read Also : മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോർട്ട്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ
അതേസമയം, പീഡനത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളെ വെളിപ്പെടുത്തുന്ന തരത്തിൽ ഫോട്ടോ ഇട്ട അന്ന് മുതൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ രാഹുലിനെതിരെ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.
Post Your Comments