ലയണൽ മെസ്സിയ്ക്ക് ബാഴ്സലോണ എഫ് സിയ്ക്കൊപ്പം തുടരാനാവില്ലെന്ന് അറിഞ്ഞത് മുതൽ നിരാശയിലാണ് ആരാധകരും ഫുട്ബോൾ ലോകവും. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന് ക്ലബ്ബ് അറിയിക്കുകയായിരുന്നു. ബാഴ്‌സലോണ ടീമില്‍ നിന്ന് മെസി പുറത്ത് വന്ന വാര്‍ത്തകള്‍ക്ക് ശേഷം മെസി എങ്ങോട്ട് എന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസ്സിലുണ്ടായിരുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താരം പിഎസ്ജിയിലേക്ക് പോകാനാണ് സാധ്യത.
Also Read:Onam 2021
പി എസ് ജിയും മെസ്സിയും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെസിക്കായി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. മെസിയുടെ പിതാവായ ജോര്‍ഗെ മെസ്സിയാണ് ചര്‍ച്ചകള്‍ നയിക്കുന്നതെന്നും ഉടന്‍ ഈ കരാര്‍ മെസ്സി അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് മെസ്സിക്ക് പുതിയ കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മെസ്സി പടിയിറങ്ങുമ്പോൾ ബാഴ്സലോണയിൽ അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്. സാക്ഷാൽ മിശിഹാ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് സൃഷ്ടിച്ച റെക്കോർഡുകളുടെ യുഗം. കരിയറിന്റെ അവസാന നാളുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും താരം മികച്ച ഫോമിലാണ് എന്നുള്ളത് തന്നെയാണ് പി എസ് ജിയെ ആകർഷിക്കുന്ന ഘടകം.
Post Your Comments